കൊവിഡ് 19, ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ, വിനാശകരമായ ചുഴലിക്കാറ്റ് എന്നിവയെല്ലാം മനുഷ്യരെ ശ്വാസം മുട്ടിക്കുന്നതിനിടയില്‍, വെട്ടുകിളികള്‍ കൂട്ടത്തോടെയിറങ്ങുന്നത് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നാശം വിതയ്‌ക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം ഝാന്‍സി ജില്ലയുടെ പ്രാന്തപ്രദേശത്താണ് വെട്ടുകിളികളുടെ ഒരു വലിയ കൂട്ടത്തെ ജനങ്ങള്‍ കാണുന്നത്. ദശലക്ഷക്കണക്കിന് വെട്ടുകിളികൾ മരങ്ങളിൽ പറന്നിറങ്ങുന്ന കാഴ്‌ചയായിരുന്നു അത്. ഉജ്ജൈൻ ജില്ലയിലെ പൻബിഹാറിനടുത്തുള്ള റാണ ഹെഡ ഗ്രാമത്തിൽ നിന്ന് പിന്നീട് വെട്ടുകിളികൾ ജയ്പൂർ നഗരത്തിലേക്ക് പറക്കുകയായിരുന്നു.