തെരഞ്ഞെടുപ്പിനു ശേഷം മതേതര കക്ഷികളെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

ചൊവ്വ, 29 ഏപ്രില്‍ 2014 (12:57 IST)
തെരഞ്ഞെടുപ്പില്‍ നേരിട്ടേക്കാവുന്ന പരാജയം മുന്‍‌കൂട്ടി കണ്ട് കോണ്‍ഗ്രസ് ചുവടുമാറ്റുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായി മതേതര കക്ഷികള്‍ക്ക് പിന്തുണ നല്‍കാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്.

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേലാണ്‌ പാര്‍ട്ടിയുടെ പുതിയ തീരുമാനം അറിയിച്ചത്. തങ്ങള്‍ക്ക് ഭരണത്തിലെത്തണമെന്ന ആഗ്രഹമില്ലെന്നും അതിനു വേണ്ടി നില കൊള്ളുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും പട്ടെല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് 140 സീറ്റോ അതിലധികമോ ലഭിക്കുകയാണെങ്കില്‍ പ്രാദേശിക കക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിയേയൊ മറ്റ് മതേതര കക്ഷികളേയോ സര്‍ക്കാരുണ്ടാക്കുന്നതിന് സഹായിക്കുക എന്നതാ‍ണ് തന്ത്രം.

ഏതു വിധേനെയേയും ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുക എന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കുന്നത്. അഹമ്മദ് പടേലിന്റെ പസ്താവന ഇതിനോട് കൂട്ടി വായ്ക്കേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക