ജൂനിയർ ആർട്ടിസ്‌റ്റിനെ പീഡിപ്പിച്ചു; നിർമ്മാതാവിന് ഏഴ് വർഷം തടവ്

വെള്ളി, 27 ജൂലൈ 2018 (19:11 IST)
ജൂനിയര്‍ ആര്‍ട്ടിസ്‌റ്റിനെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ സീരിയൽ നിർമ്മാതാവിന് തടവ്.

ഹിന്ദി സീരിയലായ ‘ഏക് വീർ കി അർദാസ് വീര' എന്ന സീരിയലിന്റെ നിർമ്മാതാവായ മുകേഷ് മിശ്രയ്‌ക്കാണ് കോടതി ഏഴ് വർഷം ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2012ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഷൂട്ടിംഗ് വൈകുമെന്ന് പറഞ്ഞ് 31കാരിയായ ജൂനിയർ ആർട്ടിസ്റ്റിനെ കൂട്ടിക്കൊണ്ടു പോയ മിശ്ര പെണ്‍കുട്ടിയെ മേക്കപ്പ് മുറിയിൽ എത്തിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ മകളെ കൊല്ലുമെന്ന് മുകേഷ് യുവതിയോട് പറഞ്ഞു. എന്നാല്‍ സംഭവം മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവിനെ അറിയിച്ച യുവതി തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് മുകേഷിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍