മുംബൈ അന്ധേരിയില്‍ മെഡിക്കല്‍ സ്റ്റോറിന് തീപ്പിടിച്ച് എട്ട് പേര് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ആറ് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിലുണ്ടായ മെഡിക്കല്‍ സ്റ്റോറിലെ തീപ്പിടുത്തം മുകളിലെ നിലയിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.