വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള വൈറസ് ബാധ ലക്ഷണങ്ങളുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.
എബോള പടര്‍ന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ പ്രത്യേക ബേയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവിടെ വെച്ചുതന്നെ ആരോഗ്യപരിശോധന നടത്തും. പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത യാത്രക്കാരെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അയക്കും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രികളില്‍ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റും.