'ദേശത്തെ കനവുകളാക്കിയ കലാം.... അബ്ദുൾ കലാം...'; കലാമിന്റെ ഓർമയിൽ നജീം അര്‍ഷാദ് പാടിയ മനോഹരമായ ഗാനം

ബുധന്‍, 27 ജൂലൈ 2016 (14:45 IST)
മുൻ പ്രധാനമന്ത്രി എ പി ജെ അബ്ദുൾ കലാമിന്റെ വേർപാടിനെ അനുസ്മരിച്ച് കൊണ്ട് നജിം അർഷാദ് പാടിയ ഗാനം വൈറലാകുന്നു. കലാം ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഡ്രീംസ് ഓഫ് കലാം എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. കലാമിന്റെ സ്വപ്നം പിന്നീട് ഓരോ വിദ്യാർത്ഥികളുടെയും സ്വപ്നമായി മാറുകയായിരുന്നു.
 
ഹരിദർ കെ ഈശ്വർ ആണ് ആൽബം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് രവീന്ദ്രന്റെ വരികൾക്ക് ഈണമിട്ടതും അദ്ദേഹം തന്നെയാണ്. വിഷ്ണു നരിപ്ര ആണ് ആൽബം എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക