അമിത് ഷായ്ക്കെതിരെയുള്ള ലേഖനം വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി

തിങ്കള്‍, 14 ജൂലൈ 2014 (12:19 IST)
ഡിഎന്‍എയുടെ മാധ്യമ പ്രവര്‍ത്തക റാണ അയൂബ്  ബിജെപി അദ്ധ്യക്ഷനെതിരെ എഴുതിയ ലേഖനം  വെബ്സൈറ്റില്‍ നിന്ന് എടുത്ത് മാറ്റിയത് വിവാദമാകുന്നു

ട്വിറ്ററിലൂടെയാണ് എ ന്യൂ ലോ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്സ് എന്ന തലക്കെട്ടില്‍ താന്‍ എഴുതിയ ലേഖനം ഡി.എന്‍.എയുടെ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത് റാണ അറിയിച്ചത്. ലേഖനം പിന്‍ വലിച്ചതിന് മാനേജ്മെന്റ് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും റാ‍ണ അറിയിച്ചു.വെബ്സൈറ്റില്‍ നിന്നും പിന്‍ വലിച്ച ലേഖനം റാണ തന്റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഡി എന്‍ എ യുടെ നടപടിക്കെതിരെ ശശി തരൂര്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.





വെബ്ദുനിയ വായിക്കുക