ദിഗ്വിജയ് സിംഗ് - അമൃതാ റായ് പ്രണയം ഒടുവില്‍ പൂവണിയുന്നു
വിവദങ്ങള്‍ക്ക് തിരികൊളുത്തിയ ദിഗ് വിജയ് സിംഗ് അമൃത റായ് പ്രണയം വിവാഹത്തിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ദിഗ്വിജയ് സിംഗിന്റേയും പ്രമുഖ മാധ്യമപ്രവര്‍ത്തകയായ അമൃത റായിയുടേയും ഒരുമിച്ചുള്ള ചൂടന്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ദിഗ്വിജയ് അമൃത ബന്ധം പുറം ലോകമറിയുന്നത്.
ഇതോടെ പ്രണയം സമ്മതിച്ച് ദിഗ് വിജയ് സിംഗും അമൃത റായിയും രംഗത്തു വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ദിഗ് വിജയുടെ ഭാര്യ മരിച്ചിരുന്നു. അമൃത റായി ഭര്‍ത്താവായ ആനന്ദ് പ്രദാനുമായുള്ള വിവാഹം വേര്‍പെടുത്തുകയും ചെയ്തു. ഇതോടെ ദിഗ് വിജയ അമൃത വിവാഹത്തിനു കളം ഒരുങ്ങുകയാണ്.