മരിച്ചതായി സൈന്യവും വീട്ടുകാരും വിധിയെഴുതിയ സൈനികന്‍ ഏഴു വര്‍ഷത്തിനു ശേഷം ജീവനോടെ തിരിച്ചെത്തി. സിനിമയെ വെല്ലുന്ന കഥയാണ് ഈ സൈനീകന്റേത്. ഒരു അപകടത്തിൽ ഓർമ്മ നഷ്ട്പ്പെടുന്നു... ആളെ കണ്ടെത്താൻ കഴിയാതെ വന്ന്പ്പോൾ മരിച്ചെന്ന് വീട്ടുകാരും സൈന്യവും വിധിയെഴുതി. എന്നാൽ വർഷങ്ങൾക്ക് ശേഷം മറ്റൊരു അപകടത്തിൽ ഓർമ്മ തിരിച്ച് കിട്ടിയ ആൾ വീട്ടിലേക്ക് വരുന്നു. ഇതാണ് കഥ, സിനിമയെ വെല്ലുന്ന ജീവിത കഥ.
ഡെറാഡൂണ്‍ സ്വദേശിയായ ധരംവീര്‍ സിംഗിന്റെതാണ് സിനിമയെ വെല്ലുന്ന കഥ. ഏഴു വർഷം മുൻപ് ഡെറാഡൂണിലെ 66 സായുധ റെജിമെന്റിലെ ജവാനായിരുന്നു ധരംവീർ. ഒരു വാഹനാപകടത്തിൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. സൈന്യം കുറേ അന്വേഷിച്ചെങ്കിലും ധരംസിംഗിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൽ മരിച്ചെന്ന് വിധിയെഴുതി. കുടുംബത്തിന് സർട്ടിഫിക്കറ്റും പെന്‍ഷനും അനുവദിച്ചു.
എന്നാല്‍ അന്നത്തെ അപകടത്തിൽ ഓർമ നഷ്ട്പ്പെട്ട ധരംവീർ ഹരിദ്വാരിലെ തെരുവുകളില്‍ ഭിക്ഷയാചിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നു. അടുത്തകാലത്ത് വീണ്ടും ഒരു ബൈക്കപകടത്തില്‍പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധരംവീറിന് ഓര്‍മ്മ തിരിച്ചുകിട്ടുകയുമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ധരംവീർ വീട്ടിൽ തിരിച്ചെത്തുന്നത്. അതും അർദ്ധരാത്രി.
അര്‍ദ്ധരാത്രി വീടിന്റെ വാതിലില്‍ മുട്ടുന്നത് കേട്ട് വാതില്‍ തുറന്ന പിതാവ് റിട്ട.സുബേദാര്‍ കൈലാഷ് യാദവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി. മരിച്ചുപോയി എന്ന് വിശ്വസിക്കുന്ന മകന്‍ ജീവനോടെ കണ്‍മുന്നില്‍!. ആദ്യമൊന്ന് അന്ധാളിച്ചുവെങ്കിലും മകനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഭാര്യയെയും രണ്ട് പെണ്‍മക്കളെയും സഹോദരനെയും തിരിച്ചറിയാന്‍ ധരംവീറിന് കഴിഞ്ഞു. ധരംവീറിനെ വിദഗ്ധ ചികിത്സയ്ക്കായി കുടുംബം ജയ്പൂരിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍.