മോദി സമ്മര്‍ദ്ദത്തിലാകും; നോട്ട് അസാധുവാക്കലില്‍ മുന്നറിയിപ്പുമായി രാഷ്‌ട്രപതി രംഗത്ത്

വ്യാഴം, 5 ജനുവരി 2017 (18:38 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്‌ട്രപതി പ്രണബ് മുഖർജി രംഗത്ത്. നോട്ട് അസാധുവാക്കലിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുത്. ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കൽ നടപടി താൽക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. നടപടി കള്ളപ്പണവും അഴിമതിയും നിർവീര്യമാക്കുന്നതാണെന്നും പ്രണബ് മുഖർജി പറഞ്ഞു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടിയിൽ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം.

നവംബർ എട്ടിനാണ് നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആവശ്യത്തിന് പണം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലായപ്പോഴും പ്രതിസന്ധി ശക്തമായിരുന്നപ്പോഴും രാഷ്‌ട്രപതിയുടെ മൌനം ചര്‍ച്ചയായിരുന്നു. നോട്ട് പിൻവലിക്കൽ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്ത് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക