അമ്മാവന്റെ വെടിയേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം
ശനി, 20 ഫെബ്രുവരി 2016 (13:58 IST)
വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന രണ്ട് വയസുകാരന് അമ്മാവന്റെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടിയുടെ അച്ഛനും അമ്മാവനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന് ലലിതും അമ്മാവന് വിനോദും വിവിധ കേസുകളില്‍ പ്രതികളാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2മണിക്ക് വിനോദ്, ലലിതും കുട്ടിയും താമസിക്കുന്ന വീട്ടില്‍ എത്തി. അവിടെ വച്ച് ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ആ സമയം വിനോദ് മദ്യപിച്ചിരുന്നു. അതിനാല്‍ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് ലലിത് വിനോദിനെ പറഞ്ഞ് വിട്ടു. എന്നാല്‍ വീടിന് പുറത്തെത്തിയ വിനോദ് ജനലിനുള്ളിലൂടെ വെടി വയ്ക്കുകയായിരുന്നു.
വനോദിന്റെ വെടിയേറ്റ് കട്ടിലില്‍ കിടക്കുകയായിരുന്ന ലലിതിന്റെ രണ്ട് വയസുകാരന് മകന് മരിച്ചു. മോഷണത്തിലും പിടിച്ചുപറിയിലും വിനോദും ലലിതും പിടിയിലായിരുന്നു. തന്റെ ബന്ധുവിന്റെ വിവാഹത്തിനും ലലിത് വിനോദിനെ ക്ഷണിച്ചില്ല. ഇതിനെ തുടര്‍ന്നായിരുന്നു വിനോദ് കുപിതനായി ലലിതിന്റെ വീട്ടിലെത്തിയത്.
കുട്ടിയുടെ തലയില്‍ നിന്നും ചോര വരുന്നത് കണ്ട ബന്ധുക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ വിനോദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.