ഹോംവർക്ക് ചെയ്യാത്തതിന് ക്രൂരമായ ശിക്ഷ; ഒൻപത് വയസുകാരി മരിച്ചു

വ്യാഴം, 23 ജൂലൈ 2015 (19:31 IST)
അധ്യാപകൻ ക്രൂരമായി ശിക്ഷിച്ച ഒൻപത് വയസുകാരി മരിച്ചു. ഹോംവർക്ക് ചെയ്തുകൊണ്ട് വരാത്തതിനാണ് കുട്ടിയെ അധ്യാപകന്‍ ശിക്ഷിച്ചത്. ആന്ധ്രാപ്രദേശിലെ കരീംനഗറില്‍ ജൂലൈ 16നാണ് സംഭവം നടന്നത്. അശ്വിത എന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.

കണക്കിന്റെ ഹോംവർക്ക് മുഴുമിപ്പിക്കാതെയാണ് അശ്വിത സ്കൂളിലെത്തിയ കുട്ടിയെ ണിക്കൂറുകളോളം നിലത്ത് മുട്ടുകുത്തിച്ച് നിർത്തിയിരുന്നു.വളരെ സമയം പിന്നിട്ടപ്പോൾ രക്തം കട്ടപിടിച്ചതിനെ തുടർന്ന് രക്തചംക്രമണം തടസപ്പെട്ട കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.സംഭവത്തില്‍ കുടുംബാംഗങ്ങളും വിദ്യാർത്ഥി സംഘടനകളും സ്കൂളിന് നേരെ ആക്രമണം നടത്തി

വെബ്ദുനിയ വായിക്കുക