'മുലായത്തിന്റെ ജന്മദിനാഘോഷം സ്പോണ്‍സര്‍ ചെയ്യുന്നത് താലിബാനും ദാവൂദും’
വെള്ളി, 21 നവംബര്‍ 2014 (16:49 IST)
മുലായംസിംഗ് യാദവിന്‍റെ ജന്മദിനാഘോഷം സ്പോണ്‍സര്‍ ചെയ്യുന്നത് താലിബാനും ദാവൂദ് ഇബ്രാഹിമുമാണെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന മന്ത്രി അസംഖാന്‍. മുലായത്തിന്‍റെ ജന്മദിനാഘോഷം ആര്‍ഭാടമായി നടത്തുന്നതിനെ ചൊല്ലി വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടയിലാണ് അസംഖാന്റെ പ്രതികരണം.
നിറഞ്ഞ പരിഹാസത്തോടെയാണ് ജന്മദിനാഘോഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.ഇത്തരമൊരു ആഘോഷത്തിന് പണം വരുന്ന വഴിയെക്കുറിച്ച് ആലോചിച്ച് തല പുകയ്ക്കേണ്ട ആവശ്യമില്ല താലിബാനും ദാവൂദുമാണ് ഇതിന് പിന്നില്‍ അസംഖാന്‍ പറഞ്ഞു.
ഇന്ന് അര്‍ധരാത്രിയോടെ ആരംഭിക്കുന്ന മുലായത്തിന്റെ ആഘോഷങ്ങള്‍ നാളെയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുലായത്തിന്റെ ജന്മദിനം 75 അടി നീളമുള്ള കേക്കും ഇറക്കുമതി ചെയ്ത വിക്ടോറിന്‍ കുതിരവണ്ടി യുമൊക്കെയായി ആര്‍ഭാടത്തൊടെ നടത്താനാണ് പരിപാടി