ഡേറ്റ കച്ചവടം; കോടിക്കണക്കിനാൾക്കാരുടെ വ്യക്തിവിവരങ്ങൾക്ക് വെറും 1500 രൂപ

തിങ്കള്‍, 23 ജൂലൈ 2018 (08:22 IST)
രണ്ടുകോടി ആൾക്കാരുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, മേല്‍വിലാസം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയ്ക്ക് വെറും 1500 രൂപ മാത്രം. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കാരണമായേക്കാവുന്ന ഡേറ്റാക്കച്ചവടം നടക്കുന്നത് ഇന്ത്യയില്‍ത്തന്നെ.
 
ഒരു എസ്.എം.എസ്. പിന്തുടര്‍ന്ന ‘മാതൃഭൂമി’ക്ക്, 1500 രൂപ മുടക്കിയപ്പോള്‍ കിട്ടിയത് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങളാണ്‌‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളിലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, കേരളത്തിലേതുള്‍പ്പെടെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. 
 
ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എന്‍ജിനീയര്‍ എന്നിങ്ങനെ തൊഴില്‍മേഖല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അവര്‍ തയ്യാര്‍. മേല്‍ വിലാസം, ഫോണ്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഇ മെയില്‍, ജനന തീയതി, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഇങ്ങനെ ലഭിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍