കൊല്ലം: കരുണാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. കരുനാഗപ്പള്ളി തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപനെയാണ് അച്ഛൻ മോഹനൻ കുത്തി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.