സംസ്ഥാനത്ത് ദയാവധം ആനുവദിക്കുന്ന മാർഗരേഖയുടെ കരട് തയ്യാറായി

ഞായര്‍, 22 ജൂലൈ 2018 (10:51 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ദയാവധം അനുവദനീയമാക്കുന്ന മാർഗരേഖയുടെ കരട് രൂപം തയ്യാറായി. ഭേതപ്പെടാൻ സാധ്യതയില്ലാത്ത രോഗാവസ്ഥയിലുള്ളവർക്ക് ചികിത്സയും കൃത്രിമ ജീവൻ‌രക്ഷാ മാർഗങ്ങളും ഒഴിവാക്കുന്നതിന് സുപ്രീം കോടതി അനുമതി നൽകിയതോടെയാണ് നിയമനിർമ്മണം നടത്താൻ സർക്കർ തീരുമാനിച്ചത്.   
 
നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി. ഡോക്ടർ എം ആർ രാജഗോപലിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ദയാവധത്തിന് അനുമതി നല്‍കുന്നതിനായി ജില്ലകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ ഡോ. എം ആര്‍ രാജഗോപാല്‍ സമിതി സര്‍ക്കാരിന് ശുപാര്‍ശ നൽകി.
 
രോഗിതന്നെ സ്വയം മുന്‍കൂര്‍ ചികില്‍സാ വില്‍പത്രം തയാറാക്കിയിരിക്കണം. വില്‍പത്രം നടപ്പാക്കണമെങ്കില്‍ ആദ്യം ചികില്‍സിക്കുന്ന ഡോക്ടര്‍ അല്ലെങ്കില്‍ രോഗി കഴിയുന്ന ആശുപത്രി വകുപ്പുമേധാവിയും മൂന്നു വിദഗ്ധ ഡോക്ടര്‍മാരുമുള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കണം.
 
തുടര്‍ന്ന് ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് രോഗിയെ പരിശോധിച്ചു സ്ഥിതി വിലയിരുത്തിയശേഷം, ആദ്യ ബോര്‍ഡിന്റെ നിലപാടിനോടു യോജിക്കുന്നുവോയെന്നു വ്യക്തമാക്കണം. പിന്നീട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യം മജിസ്ട്രേറ്റ് കോടതി നേരിട്ട് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ദയാവധം നടപ്പിലാക്കാനാകു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍