ദളിതർക്കുനേരെയുള്ള അതിക്രമങ്ങളെച്ചൊല്ലി ഗുജറാത്തിലും ഉത്തർപ്രദേശിലും പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. ബി ജെ പിക്കുമാത്രമല്ല കേന്ദ്രസർക്കാരിനും ഇതൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഗോസംരക്ഷണ സമിതികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളാണ് ഗുജറാത്തിൽ. ബി എസ് പി നേതാവ് മായാവതിക്കെതിരെ ബി ജെ പി നേതാവ് നടത്തിയ വിവാദ പരാമർശമാണ് യു പി യിലെ പ്രതിഷേധത്തിന് കാരണം.
ചത്തപശുവിന്റെ തോലെടുക്കുകയായിരുന്ന ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ടുതല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. ബസുകൾ തകർത്തും, തീവണ്ടി പാളങ്ങൾ തകർക്കാൻ ശ്രമിച്ചും പ്രതിഷേധം കൊഴുക്കുകയാണ് ഗുജറാത്തിൽ. ദയാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായിരുന്നു യു പിയിലെ പ്രതിഷേധക്കാർക്ക്. 36 മണിക്കൂര്‍ സമരത്തിനാണ് യു പിയിൽ ആഹ്വാനം ചെയ്തത്.