ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശില്‍ നിഘാസനില്‍ 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി കൊന്നു.ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി പീഡനത്തിനിരയായെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ ഗ്രാമത്തിലെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ വീട് മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശിച്ചു. ബദാവുനില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.