ദാദ്രി മലിനമായി, ഗ്രാമത്തില്‍ ശുദ്ധികലശം നടത്തണമെന്ന് ക്ഷേത്രപൂജാരി

ചൊവ്വ, 8 ഡിസം‌ബര്‍ 2015 (08:55 IST)
വീട്ടില്‍ പശുമാംസം സൂക്ഷിച്ചുവെന്ന ആരോപണത്തില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ മരണം ദാദ്രി ഗ്രാമത്തെ മലിനമാക്കിയെന്ന് ക്ഷേത്രപൂജാരി സാധ്വി ഹര്‍സിധി ഗിരി. അഖ്ലാഖിന്റെ മരണവും ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഗ്രാമത്തെ മലിനമാക്കി. ശുദ്ധികലശമല്ലാതെ മറ്റൊരു വഴിയൊന്നുമില്ലെന്നും ക്ഷേത്രപൂജാരി വ്യക്തമാക്കി.

ഗ്രാമത്തെ മാലിനമാക്കിയ കൊലപാതകത്തില്‍ നിന്ന് മോചനം നേടാന്‍ ഗോമൂത്രവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തും. ഗ്രാമവാസികള്‍ എടുത്ത തീരുമാനമാണ്  ശുദ്ധികലശം നടത്തുകയെന്നത്. അതിനാല്‍ മടി കൂടാതെ താന്‍ കര്‍മ്മം ചെയ്യുമെന്നും സാധ്വി ഹര്‍സിധി ഗിരി വ്യക്തമാക്കി. അതേസമയം, പരിപാടി നടത്തരുതെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പിന്നോട്ടില്ളെന്ന നിലപാടിലാണ് സാധ്വി.

മുഹമ്മദ് അഖ്ലാഖിന്റെ മരണത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ആളാണ് സാധ്വി. ഇയാള്‍ ദാദ്രിയിലെ  ക്ഷേത്രത്തില്‍ പൂജയ്‌ക്ക് എത്തിയശേഷമാണ് സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്. അഖ്ലാഖിന്റെ വീട്ടില്‍ വീട്ടില്‍ പശുമാംസം സൂക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നതോടെ വീട് ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയത് സാധ്വിയാണെന്നാണ് ഗ്രാമവാസികള്‍ വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക