തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവാണ് ഗീത. അവരെ ഉപദേഷ്ടാവാക്കിയത് അനുചിതമാണ്. കൂടാതെ അവരുടെ നിലപാടുകൾ പാർട്ടി നിലപാടുകൾക്കു വിരുദ്ധമാണ്. വലിബറൽ ആശയക്കാരിയെ ഉപദേഷ്ടാവാക്കിയതിൽ ദുരൂഹതയുണ്ടെന്നും ഈ തീരുമാനം പൊളിറ്റ്ബ്യൂറോ ഇടപെട്ടു തിരുത്തണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു.
എന്നാൽ, ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതിനെ വിമർശിക്കുന്നവർ പുലർത്തുന്ന ജാഗ്രത സദുദ്ദേശ്യപരമാണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. കൂടാതെ ഗീത ഗോപിനാഥിന് ഉപദേശിക്കാൻ കഴിവില്ലെന്നോ അവര്‍ സാമ്പത്തിക വിദഗ്‌ധയല്ലെന്നോ ആർക്കും അഭിപ്രായമില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.