സിപിഎം ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കേണ്ട ചുമതലകളാണ് പ്രധാനചര്‍ച്ച വിഷയം. കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യുറോ അംഗങ്ങളുടെ ചുമതല യോഗത്തില്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ പിബി തയ്യാറാക്കിയ നിര്‍ദ്ദേശം കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വെക്കും. പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ വിഎസും കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും. മുന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെയുള്ള വിഎസിന്റെ പരസ്യ വിമര്‍ശനം കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തനിക്കെതിരായ സെക്രട്ടറിയേറ്റ് പ്രമേയത്തിനമേലുള്ള അതൃപ്‍തി വിഎസ് കേന്ദ്രകമ്മിറ്റിയെ അറിയിക്കും. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മിഷന്റെ തുടര്‍നടപടികളിലും യോഗത്തില്‍ തീരുമാനമെടുക്കും.