ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; പൊലീസ് നോക്കി നില്‍ക്കെ എകെജി സെന്ററിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
ഞായര്‍, 22 മെയ് 2016 (12:18 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ വിജയം നേടിയതിനെ തുടര്‍ന്ന് കേരളത്തില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
ആയിരക്കണക്കിന് വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെങ്കിലും കൂട്ടമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
പ്രവര്‍ത്തകരെ തടയാന്‍ മൂന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും പൊലീസ് മാറി നിന്നതോടെ ആക്രമികള്‍ ഇവ മറികടന്ന് എകെജി സെന്ററിന് അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും മോശം ഭാഷയില്‍ സംസാരിച്ചും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. വിഷയം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്താനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നത്. സിപിഎം ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നേരിടുമെന്ന മുന്നറിയിപ്പുമായി നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. അതിനെ തുടര്‍ന്ന് സതീഷ് ഉപാധ്യയയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തത്.