മഹാരാഷ്ട്രയില്‍ സിപിഐ നേതാവ് വെടിയേറ്റു മരിച്ചു

ശനി, 21 ഫെബ്രുവരി 2015 (07:53 IST)
അജ്ഞാതരുടെ വെടിയേറ്റതിനെ തുടര്‍ന്നു ചികില്‍സയിലായിരുന്ന സിപിഐ മഹാരാഷ്ട്ര മുന്‍ സംസ്ഥാന  സെക്രട്ടറി ഗോവിന്ദ് പന്‍സാരെ (82) അന്തരിച്ചു. അഞ്ചു ദിവസം മുമ്പായിരുന്നു അദ്ദേഹത്തിനും ഭാര്യ ഉമയ്ക്കും തിങ്കളാഴ്ച കോലാപ്പൂരിലെ സബര്‍മലയില്‍ പ്രഭാതസവാരിക്കിടെ അജ്ഞാതരുടെ വെടിയേറ്റത്.

ഗോവിന്ദ് പന്‍സാരെയും ഉമയെയും എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ച് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി നില ഗുരുതരമാകുകയായിരുന്നു. ഉമ ചികില്‍സയിലാണ്. തീവ്രവാദവിരുദ്ധസേനയും ക്രൈംബ്രാഞ്ചും ചേര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കോലാപ്പൂരില്‍ ടോള്‍ മാഫിയയ്ക്കെതിരെ ശക്തമായി രംഗത്തു വന്നതുമുതും. വലതുപക്ഷ തീവ്രവാദികളുടെയും വ്യവസായ ലോബികളുടെയും ഭീഷണി വകവെക്കാതെ നിരവധി ധീരമായ തീരുമാനങ്ങള്‍ എടുത്ത ഗോവിന്ദ് പന്‍സാരെക്ക് ശത്രുക്കള്‍ അനവധി ഉണ്ടാ‍യിരുന്നു.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക