രാജ്യത്തെ 10നും 17നും ഇടയില്‍ പ്രായമുള്ള 25.3 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്: ഐസിഎംആര്‍

ശ്രീനു എസ്

വെള്ളി, 5 ഫെബ്രുവരി 2021 (08:50 IST)
രാജ്യത്തെ 10നും 17നും ഇടയില്‍ പ്രായമുള്ള 25.3 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഐസിഎംആര്‍. ഐസിഎംആര്‍ പുറത്തുവിട്ട സീറോ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 17മുതല്‍ ജനുവരി എട്ടുവരെയാണ് മൂന്നാമത്തെ സീറോ സര്‍വെ നടത്തിയത്.
 
സര്‍വെയില്‍ 7,171 ആരോഗ്യപ്രവര്‍ത്തകരും 28,589 സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡിജി ബെല്‍റാം ഭാര്‍ഗവ പറഞ്ഞു. 18വയസിനു മുകളിലുള്ള 21.4 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചതായും സര്‍വേയില്‍ പറയുന്നു. 21സംസ്ഥാനങ്ങളിലെ 70പ്രദേശങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്.
 
45-60 പ്രായമുള്ള 23.4 ശതമാനം പേര്‍ക്കും 18-44 ഇടക്ക് പ്രായമുള്ള 19.9 പേര്‍ക്കും കൊവിഡ് ബാധിച്ചതായി സര്‍വേ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍