രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ, ആകെ രോഗബാധിതരുടെ എണ്ണം 21,393

വ്യാഴം, 23 ഏപ്രില്‍ 2020 (17:39 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 21,393 ആയി ഉയർന്നു.അതേസമയം പുതിയ കണക്കുകൾ പ്രകാരം 12 ജില്ലകളിൽ കഴിഞ്ഞ 28 ദിവസങ്ങളിലായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

In last 24 hours 1409 positive cases have been reported, which takes our total confirmed cases to 21,393: Lav Agarwal, Joint Secretary, Health Ministry #COVID19 pic.twitter.com/TVCj5RxGgw

— ANI (@ANI) April 23, 2020
രാജ്യത്ത് ഇതുവരെ 681 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതുവരെ 4,258 പേർക്ക് രോഗം ഭേദമായി.രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താനും കുറയ്ക്കാനും സാധിച്ചുവെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടങ്ങളിലെ 78 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കൂടാതെ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്ന കാലയളവ് വർധിപ്പിക്കാൻ കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
മാര്‍ച്ച് 23ന് രാജ്യത്തൊട്ടാകെ 14,915 പരിശോധനകളാണ് നടത്തിയത്. എന്നാൽ ഏപ്രില്‍ 22ന് അഞ്ചുലക്ഷത്തിലേറെ പരിശോധനകള്‍ നടത്തിയെന്നും കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും പരിസ്ഥിതി വകുപ്പ് സെക്രട്ടറി സി.കെ.മിശ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍