സാമൂഹിക വ്യാപനം അറിയാൻ സംസ്ഥാനത്ത് റാൻഡം പരിശോധന, പൊതു സമൂഹത്തെ 5 ഗ്രൂപ്പുകളായി തിരിക്കും

വ്യാഴം, 23 ഏപ്രില്‍ 2020 (13:34 IST)
കൊവിഡ് 19ന്റെ സമൂഹവ്യാപന സാധ്യത അറിയുന്നതിന് കേരളത്തിൽ രാൻഡം പിസിആർ പരിശോധനകൾ തുടങ്ങി. പൊതുസമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന. രോഗലക്ഷണമില്ലാത്തവരിലും കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് റാൻഡം പിസിആർ പരിശോധനകൾ ആരംഭിച്ചത്.
 
ആരോഗ്യ പ്രവര്‍ത്തകര്‍,പൊലീസ്,കടകളിലെ ജീവനക്കാര്‍,അതിഥി തൊഴിലാളികള്‍,കൊവിഡ് രോഗികൾ ഇവരുമായി നേരിട്ട് സമ്പർക്കം ഇല്ലാത്തവർ, യാത്രകൾ നടത്താത്തവർ എന്നാൽ കൊവിഡ് കൊവിഡ് ലക്ഷണങ്ങളുമായി ഓപികളിലെത്തുന്ന രോഗികള്‍ , ഹോട്ട് സ്പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെയാകും പരിശോധനയ്‌ക്ക് വിധേയരാക്കുക.ഈ വിഭാഗത്തിൽ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.
 
ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചത്.റാപ്പിഡ് ആന്‍റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാൽ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍