മതത്തെ പരിഗണിക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (16:57 IST)
മതത്തെ പരിഗണിക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് കോടതി. വ്യത്യസ്ത മതക്കാരായ രണ്ടുപേര്‍ നല്‍കിയ ഹര്‍ജിയില്‍ അലഹാബാദ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും കാമിതാക്കളാണ്. പരസ്പരം സ്‌നേഹിക്കുന്ന ഇവരെ ആര്‍ക്കും വേര്‍പെടുത്താനോ എതിര്‍ക്കാനോ അവകാശമില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മനോജ് കുമാര്‍, ദീപക് വര്‍മ, എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍