ഫൈസാബാദ് കോടതി വളപ്പില്‍ വെടിവയ്പ്പും സ്ഫോടനവും; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബുധന്‍, 9 ജൂലൈ 2014 (15:03 IST)
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് കോടതി വളപ്പില്‍ വെടിവയ്പ്പും സ്ഫോടനവും. വെടിവച്ചതിന് പിന്നാലെ ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി സ്ഫോടനവും നടത്തുകയായിരുന്നു. സംഭവത്തില്‍ 2 പേര് കൊല്ലപ്പെട്ടു.
മുന്‍ എംഎല്‍എ സോനു സിംഗിന്റെ സഹോദരന് മോനു സിംഗും അക്രമിയുമാണ് മരിച്ചത്. മോനു സിംഗി ആയുധധാരി വെടിവെച്ചതിനു പിന്നാലെ ഇയാളുടെ അംഗ രക്ഷകന് അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
വെടിവെയ്പ്പിനു പിന്നാലെ കോടതി സമുച്ചയത്തില്‍ നിന്നും ബോംബുകളും കണ്ടെടുത്തു. ഇവ പിന്നീട് നിര്‍വീര്യമാക്കി. വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമല്ല.എന്നാല്‍ സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.