കെജ്രിവാളിനെക്കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ് എന്നിവരേയും കോടതി വിമര്‍ശിച്ചു. മൂവര്‍ക്കും നിയമസംവിധാനത്തോട് ബഹുമാനമില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇന്നു രണ്ടു മണിക്ക് മുന്‍പ് കോടതിയില്‍ ഹാജരാകാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയുടേതാണ് വിമര്‍ശനം
സുരേന്ദര്‍ കുമാര്‍ ശര്‍മ എന്ന ഡല്‍ഹി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. തനിക്ക് സീറ്റ് നല്‍കാമെന്ന് പറയുകയും പിന്നീട് ഇത് നിഷേധിച്ചുവെന്നും ഇതുകൂടാതെ മുന്‍നിര പത്രങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തിപരവും നിയമവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് സുരേന്ദര്‍ കുമാര്‍ ശര്‍മ്മ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.