ബിസിസിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇരട്ട പദവി വഹിക്കുന്നവരെ സംബന്ധിച്ച പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയും. ഗാംഗുലിയെക്കൂടാതെ സുനില്‍ ഗവാസ്‌കര്‍ , രവിശാസ്ത്രി, ശ്രീകാന്ത് തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
ബിസിസിഐക്ക് കീഴില്‍ വാണിജ്യതാല്‍പ്പര്യങ്ങളോടെ ഇരട്ട പദവി വഹിക്കുന്ന കളിക്കാരുടെയും ഭാരവാഹികളുടെയും പട്ടികയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ബിസിഐയുടേയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും സെലക്ടറായി ഇരട്ടപദവി വഹിക്കുന്ന ശ്രീകാന്തിനെ കോടതി പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു.
കളിക്കാര്‍ക്കും ഭാരവാഹികള്‍ക്കും വാണിജ്യതാല്‍പ്പര്യമുള്ള പദവി വഹിക്കുത് അനുവദിക്കാനായി ചട്ടം 6.2.4 ബിസിസിഐ ഭേദഗതി വരുത്തിയിരുന്നു. ഇതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. സുപ്രീം കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പട്ടിക ബിസിസിഐ സമര്‍പ്പിച്ചത്.