‘സ്വച്‌ഛ് ഭാരത്’ എന്നെഴുതിയ 2000ത്തിനൊപ്പം പലചരക്കു കടയിലെ പറ്റ് എഴുതിയ 20 രൂപ, 10 രൂപ നോട്ടുകളും !

ശനി, 12 നവം‌ബര്‍ 2016 (14:30 IST)
രാജ്യത്ത് ക്ലീന്‍ നോട്ട് പോളിസി മരവിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ സാഹചര്യത്തില്‍ കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാം. 
 
റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള 10, 20, 50, 100 രൂപയുടെ പഴകിയ നോട്ടുകളാണ് വിതരണം ചെയ്യുക. രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് ഉണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്.
 
2001ല്‍ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ട് പോളിസി രാജ്യത്ത് കൊണ്ടുവന്നത്. ഉപയോഗത്തില്‍ നിന്ന് മുഷിഞ്ഞ നോട്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇത് അനുസരിച്ച് പഴകിയ നോട്ടുകള്‍ വാങ്ങി ബാങ്കുകള്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക