സൂക്ഷിക്കുക അവര്‍ പിന്‍‌വാങ്ങിയിട്ടില്ല, അതിര്‍ത്തിയില്‍ തന്നേയുണ്ട്

ശനി, 20 സെപ്‌റ്റംബര്‍ 2014 (15:01 IST)
ഇന്ത്യാ ചൈനാ സമാധാന ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്ന തരത്തില്‍ അതിരിത്തിയില്‍ ചൈനീസ് സൈന്യം അതിക്രമിച്ചു കടന്ന സ്ഥലത്തു നിന്നും അവര്‍ ഇതുവരെ തിരികെ പോയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പ്രമുഖ ദേശീയ ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ്​ ആയിരത്തോളം വരുന്ന ചൈനീസ്​ പീപ്പിള്‍സ്​ ലിബറേഷന്‍ ആര്‍മി സേന ലഡാക്കിലെ ചുമുര്‍ പ്രദേശത്ത്​കടന്നുകയറിയത്​. മുന്ന്​ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ്​പ്രസിഡന്‍റ്​സൈന്യത്തെ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ചൈനീസ്​ സേന പിന്‍മാറിയിട്ടില്ലെന്നും ഇന്ത്യന്‍ ഭൂപ്രദേശത്ത്​അവര്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം കയ്യേറ്റം നേരിടാന്‍ ഇന്ത്യ 1500 സൈനികരെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. അതേ സമയം സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇരുഭാഗത്തുനിന്നും ഫ്ലാഗ് മീറ്റിംഗ് ഉണ്ടായിട്ടില്ല. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക