കുട്ടികള്‍ വീഴാതിരിക്കുന്നതിനായി രണ്ട് ദിവസം മുന്‍പാണ് ഇരുമ്പ് കൊണ്ടുള്ള മൂടിവെച്ച് സെപ്റ്റിക് ടാങ്ക് അടച്ചത്. ഇതില്‍ മണലിട്ട് നിറച്ച് കുഴി മൂടുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാല് തെറ്റി വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണത് അറിയാതെ മാതാപിതാക്കള്‍ കുഴിയില്‍ മണല്‍ നിറച്ച് മൂടുകയായിരുന്നു. കുറേനേരമായിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയത്താണ് സെപ്റ്റിക് ടാങ്കിന് സമീപം കുട്ടി കളിച്ചിരുന്ന കളിപ്പാട്ടം അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുഴിയിലെ മണല്‍ മാറ്റുകയും കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.