ചെന്നൈ വിമാനത്താവളത്തില്‍ വിമാനം എയറോ ബ്രിഡ്‌ജിലിടിച്ചു
വെള്ളി, 10 ജൂലൈ 2015 (14:39 IST)
ചെന്നൈ വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജില്‍ ഇടിച്ചു. ആര്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.
പിഞ്ചുകുഞ്ഞടക്കം 168 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇടിയെ തുടര്‍ന്ന് വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പിന്‍വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
അപകടസമയത്ത് എയറോ ബ്രിഡ്ജ് ഓപ്പറേറ്റര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് രാവിലെ 06.22 ന് ചെന്നൈയില്‍ എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.