ഇനി 100 ദിവസം തൊഴിൽ, ഉറപ്പില്ല: ഒരു പഞ്ചായത്തിൽ ഒരേസമയം 20 ജോലിയിൽ കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം

ശനി, 30 ജൂലൈ 2022 (11:02 IST)
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്ന് മുതൽ ഓരോ പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽ കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. ഇതോടെ ഒരു കുടുംബത്തിന് 100 തൊഴിൽദിനങ്ങൾ എന്ന ലക്ഷ്യം നടക്കാതെയാകും.
 
സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വാർഡുകളാണുള്ളത്. എല്ലാ വാർഡുകളിലും ഒരേസമയം വിവിധ ജോലികൾ നടക്കാറുണ്ട്. ഓഗസ്റ്റ് ഒന്ന് മുതൽ 20ന് മേൽ വാർഡുകളുള്ള പഞ്ചായത്തുകളിൽ ഏതെങ്കിലും 3 വാർഡുകളിൽ ഒരേസമയം തൊഴിൽ നടക്കില്ല. നിലവിൽ 25,90,156 പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വർക്കർമാർ. 310.11 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ കൂലി.
 
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതും ക്രമക്കേടുകളുമാണ് കേന്ദ്രനിർദേശത്തിന് പിറകിലെന്നാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍