ചരക്കുസേവന നികുതി ബില്ലിനെ സംബന്ധിച്ച കഴിഞ്ഞ മാസം ദില്ലിയില്‍ ചേര്‍ന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. തമിഴ്‌നാട് ധനകാര്യമന്ത്രിമാരൊഴികെ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരെല്ലം ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. എന്നാല്‍ ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ ഭരണഘടന ബില്ലായി അവതരിപ്പിക്കുന്നതിനാല്‍ ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. നിലവില്‍ പാര്‍ലമെന്റില്‍ ഭരണഘടന ബില്‍ പാസാകാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണം. ഉയര്‍ന്ന നികുതി പരിധി 18 ശതമാനമായി നിജ്ജപ്പെടുത്തണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ സമാവായ ശ്രമങ്ങളും അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനധനകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്.