സി.ബി.ഐ കുറ്റപ്പത്രത്തില്‍ ചിദംബരവും

ശനി, 20 സെപ്‌റ്റംബര്‍ 2014 (13:00 IST)
സിബിഐ കുറ്റപ്പത്രത്തില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ പേരും ഉള്ളതായി  റിപ്പോര്‍ട്ടുകള്‍. എയര്‍സെല്‍ മാക്സിസ് ഇടപാട്‌ കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെ സി.ബി.ഐ സമര്‍പ്പിച്ച സി.ബി.ഐ കുറ്റപ്പത്രത്തിലാണ് ചിദംബരത്തിന്റെ പേരുള്ളത്.

ധനമന്ത്രിയായിരിക്കെ  ചിദംബരം വിദേശനിക്ഷേപത്തിന്  അനുമതി നല്കിയ സാഹചര്യമാണ് സിബിഐ പരിശോധിക്കുന്നത്.
നേരത്തെ ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരേ കൂടാതെ മലേഷ്യന്‍ വ്യവസായി പ്രമുഖന്‍ ടി. അനന്തകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍ എന്നിവരെയും സണ്‍ ഡയറക്ട്, മലേഷ്യന്‍ കമ്പനിയായ മാക്സിസ് കമ്യൂണിക്കേഷന്‍ ബെര്‍ഹാഡ് എന്നിവയടക്കമുള്ള നാലു പ്രമുഖ കമ്പനികളേയും സിബിഐ പ്രത്യേക കോടതി കേസില്‍ പ്രതിചേര്‍ത്തിരുന്നു. കുറ്റപത്രത്തില്‍ അന്തരിച്ച മുന്‍ ടെലികോം സെക്രട്ടറി ജെ.എസ്. ശര്‍മയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

പി ചിദംബരം ധനമന്ത്രിയായിരിക്കേയാണ് എയര്‍സെല്‍-മാക്സിസ് ഇടപാട് നടന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക