കാവേരി നദീജലതര്‍ക്കം: തമിഴ്നാടിന്റെയും കര്‍ണാടകയുടെയും ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (10:14 IST)
കാവേരി നദീജലതര്‍ക്കത്തില്‍ തമിഴ്നാടിന്റെയും കര്‍ണാടകയുടെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ഹര്‍ജിയും തമിശ്നാടിന് കൂടുതല്‍ വെള്ളം നല്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കര്‍ണാടകയുടെ അപേക്ഷയുമാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക.
 
അതേസമയം, കഴിഞ്ഞയാഴ്ച തമിഴ്നാടിന് കൂടുതല്‍ വെള്ളം നല്കണമെന്ന് കര്‍ണാടകം ഉത്തരവിട്ടിരുന്നു. എന്നാല്‍, കര്‍ണാടകം കോടതിയുടെ ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി എന്തു നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.
 
കോടതി ഉത്തരവ്​ കർണാടകത്തിന് എതിരായാൽ ബംഗളൂരുവില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ബംഗളൂരുവില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക