കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സംഘര്‍ഷം അക്രമത്തിന് വഴിമാറി. നൂറോളം വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും.
അതേസമയം, ബംഗളൂരുവില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ കേരളത്തിലേക്ക് ഇന്ന് പകല്‍ സര്‍വ്വീസ് നടത്തില്ല. അഞ്ച് കെ എസ് ആര്‍ ടി സി ബസുകള്‍ രാത്രിയില്‍ കേരളത്തിലേക്ക് പുറപ്പെട്ടിരുന്നു. കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ ഇന്ന് രണ്ട് സ്പെഷ്യല്‍ ട്രയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.