കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടക ആഹ്വാനം ചെയ്ത റെയില്‍ ബന്ദ് ഇന്ന്. ബന്ദിന്റെ ഭാഗമായി ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കന്നഡ സംഘടനകള്‍ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.