കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്.രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിലാണ്. മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും ഇല്ലായ്മ ചെയ്യപ്പെട്ടുവെന്നും ജാവേദ് കത്തില്‍ തുറന്നുകാട്ടുന്നു.
ആഗസ്ത് അഞ്ചിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയിലും ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. ബില്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് കശ്മീരിലെ പ്രധാന നേതാക്കളെയെല്ലാം മുന്‍കരുതല്‍ തടങ്കലിലാക്കിയിരുന്നു. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ അതില്‍പെടും.