പഞ്ചാബില്‍ വാഹനാപകടം; ഒമ്പതു മരണം, 15 പേര്‍ക്ക് പരുക്ക്

വ്യാഴം, 31 ഡിസം‌ബര്‍ 2015 (11:50 IST)
പഞ്ചാബിലെ അമൃത്സറില്‍ സ്വകാര്യ ബസ് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറി ഒമ്പതു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബസ് ഭാരം കയറ്റിവന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബുധനാഴ്ച വൈകിട്ട് അമൃത്സറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ മേത്ത ഗ്രാമത്തിലാണ് അപകടം നടന്നത്. തൊഴിലാളികളെ കുത്തിനിറച്ച് പോയ ഭാരവണ്ടിയുടെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. സമീപവാസികളും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പലരും അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

മരിച്ചവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് അമൃത്സര്‍ എസ്.എസ്.പി ജസ്ദീപ് സെയ്‌നി വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക