ബജറ്റ് 2014: ആദാ‍യനികുതി പരിധി രണ്ടര ലക്ഷമാക്കി

വ്യാഴം, 10 ജൂലൈ 2014 (12:59 IST)
ആദാ‍യനികുതി പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൌരന്മാരുടെ പരിധി മൂന്ന് ലക്ഷം രൂപയാണ്. ഭവനാ വായ്പാ പലിശ ഇളവ് രണ്ട് ലക്ഷമാക്കി. 16 പുതിയ ആദായ നികുതി സേവാകേന്ദ്രങ്ങള്‍ തുടങ്ങും. ആദായ നികുതി ഇളവ് ലഭിക്കാവുന്ന പരമാവധി നിക്ഷേപം ഒന്നരലക്ഷമാക്കി. 
 
ഗംഗാ ശുചിത്വ പദ്ധതിയായ ജല്‍ മാര്‍ഗ് വികാസിന് 4,400 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ദേശീയ ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണത്തിന് 3600 കോടി രൂപ അനുവദിച്ചു. രാജസ്ഥാന്‍, തമിഴ്നാട്, ലഡാക്ക് എന്നിവിടങ്ങളില്‍ അള്‍ട്രാ മോഡേണ്‍ പവര്‍ പ്രോജക്ടുകള്‍ക്കായി 500 കോടി രൂപയും അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി. 
 
സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് 10,000 കോടി അനുവദിക്കും. ദേശീയ വ്യാവസായിക ഇടനാഴിക്ക് 100 കോടി വകയിരുത്തി. ചെലവു കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ പദ്ധതിയില്‍ ഇളവ് അനുവദിച്ചു. റായ്‌ബറേലി, ലക്നൌ. തമിഴ്നാട്, മൈസൂര്‍, സൂറത്ത്, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ വസ്ത്രനിര്‍മാണ ക്ലസ്റ്ററുകള്‍ക്ക് 200 കോടി അനുവദിച്ചു. 
 
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് 500 കോടി രൂപ അനുവദിച്ചതായി ഗ്രാ‍മീണ മേഖലയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കും ഭരണസംവിധാനത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. മദ്രസകളുടെ വികസനത്തിന് 100 കോടിയും അനുവദിച്ചു, 
 
100 സ്മാര്‍ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന് 7060 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി. ഒമ്പത് എയര്‍പോര്‍ട്ടുകളില്‍ ഇ വിസ സമ്പ്രദായം ഏര്‍പ്പെടുത്തും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കും. സ്ത്രീസംരംഭകര്‍ക്ക് പ്രത്യേക പദ്ധതി. ഗ്രാ‍മീണ സഡക്ക് യോജനയ്ക്ക് 14, 389 കോടി രൂപ, കുടിവെള്ള പദ്ധതിക്ക് 3600 കോടി രൂപയും വകയിരുത്തി
 
ധനക്കമ്മി 3,6 ശതമാനമായി കുറയ്ക്കും. ഉല്‍‌പ്പാദന മേഖലയില്‍ വികസനമാണ് പ്രധാന ലക്‍ഷ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കണം കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. പുതിയ രാസവളനയം നടപ്പാകും. നികുതി നയം നിക്ഷേപ സൌഹാര്‍ദ്ദമാക്കും. വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് മുതല്‍ എട്ട് ശതമാനം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

വെബ്ദുനിയ വായിക്കുക