കനത്ത മഴയില്‍ പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്

ബുധന്‍, 3 ഓഗസ്റ്റ് 2016 (08:51 IST)
കനത്ത മഴയും പ്രളയവും മൂലം പാലം ഒലിച്ചുപോയി.  മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് രണ്ട് ബസുകള്‍ ഉള്‍പ്പടെ നാല് വാഹനങ്ങള്‍ നദിയിലേക്ക് വീണ് ഒലിച്ചു പോയതായും സൂചനയുണ്ട്.
 
അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് അപകടം നടന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യമറിയാതെ മറ്റു വാഹനങ്ങള്‍ നദിയില്‍ വീണിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക