വ്യോമ-കരസേനാ മേധാവികൾ ലഡാക്കിലെത്തി, നിയന്ത്രണരേഖയ്ക്കടുത്തെ മലനിരകളിൽ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (17:39 IST)
ഇന്ത്യാ-ചൈന അതിത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കേ കരസേനാ മേധാവി എംഎം നരവനെയ്ക്ക് പിന്നാലെ വ്യോമസേനാ മേധാവിയായ ആർകെഎസ് ഭദൗരിയയും ലഡാക്കിലെത്തി. അതിർത്തിക്കടുത്ത സാഹചര്യം എയർ ചീഫ് മാർഷൽ വിലയിരുത്തി. ഏതു നീക്കത്തിനും സജ്ജമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യോമസേനാ മേധാവിയെ അറിയിച്ചു.
 
നിയന്ത്രണരേഖയ്‌ക്ക് അടുട്ടുള്ള കൂടുതൽ മലനിരകളിൽ സേനയെ വിന്യസിച്ച ഇന്ത്യ ഈ പ്രദേശങ്ങളിൽ നിന്നും പോകില്ലെന്ന് ചൈനയെ അറിയിച്ചു.ടാങ്ക് വേധ മിസൈൽ ഉൾപ്പടെ എത്തിച്ചാണ് ഇന്ത്യയുടെ വിന്യാസം. അതേസമയം ശനിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയുമായി അതിർത്തി ലംഘിക്കാൻ ചൈന നടത്തിയ രണ്ട് ശ്രമങ്ങളും ഇന്ത്യ പരാജയപ്പെടുത്തി. ദെപ്സാങ് മുതൽ ചുമാർ വരെയുള്ള മേഖലകളിൽ ടാങ്ക് വേധ മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്.
 
ഇന്ത്യ ഇത്തരത്തിൽ തന്ത്രപരമായ പോയിന്റുകൾ കയറിയതിന്റെ ഞെട്ടലിലാണ് ചൈന.സേനയെ വിന്യസിച്ച ഇടങ്ങളിൽ നിന്നും ഇന്ത്യ പിൻമാറണമെന്ന് മുന്നു ദിവസമായി നടന്ന കമാൻഡർമാരുടെ യോഗത്തിൽ ചൈന ആവശ്യപ്പെട്ടു. പിൻമാറ്റം ഇപ്പോൾ സാധ്യമല്ലെന്നും ആദ്യം ചൈന മുൻ ധാരണപ്രകാരം സേനയെ പിൻവലിക്കണമെന്നുമാണ് ഇന്ത്യൻ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍