തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നപ്പോള്‍ ഇത്രയും കാലം കൊടുത്തിരുന്ന സര്‍വ്വീസ് ചാര്‍ജ് ഇനിമുതല്‍ കൊടുക്കണ്ട. ബുധനാഴ്ച മുതലാണ് സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പൊതുജനം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഐ ആര്‍ സി ടി സിയുടെ പുതിയ നടപടി.