ഡല്‍ഹിയില്‍ വിവിധ രാജ്യങ്ങളുടെ 33 എംബസികള്‍ക്ക് ബോംബ് ഭീഷണി. ബോംബ് സ്ഫോടനം നടത്തുമെന്ന് അറിയിച്ചുകൊണ്ട് കത്തുകളിലൂടെയാണ് എംബസികള്‍ക്ക് ഭീഷണി സന്ദേശം എത്തിയത്.
ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലും അന്വേഷണം ആരംഭിച്ചു.
കത്തുകളിലെ സാരാംശം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും എംബസികളുടെ സുരക്ഷ വര്‍ധിപ്പിച്ചു.