ഗ്വാളിയോറിലെ ആനന്ദ് നഗര്‍ ബഹോദാപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്.
മെയ് 26 ന് വൈകുന്നേരംമാണ് സംഭവം നടന്നത്. മുഖത്ത് സോപ്പ് തേച്ചപ്പോള്‍ കുട്ടിക്ക് ഒരു മൂര്‍ച്ചയുള്ള എന്തോ കുത്തുന്നതുപോലെ അനുഭവപ്പെട്ടു. ഉടനെ തന്നെ കുട്ടിയുടെ കവിളില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. കുട്ടി കരഞ്ഞുകൊണ്ട് പുറത്തിറങ്ങി അച്ഛനെ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി. അച്ഛന്‍ പരിശോധിച്ചപ്പോഴാണ് സോപ്പിനുള്ളില്‍ ഒരു ബ്ലേഡ് കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ ഉടന്‍ തന്നെ പലചരക്ക് കടയിലെത്തി സംഭവം അറിയിച്ചു. കടയുടമ ആദ്യം അത്ഭുതം പ്രകടിപ്പിക്കുകയും പിന്നീട് സോപ്പ് മാറ്റി പകരം നല്‍കുകയും ചെയ്തു.
വീട്ടില്‍ എത്തി ഈ സോപ്പ് വെള്ളത്തോടൊപ്പം ഉപയോഗിച്ചപ്പോള്‍ അതിലും ഒരു ബ്ലേഡും കണ്ടെത്തി. സംഭവത്തില്‍ രോഷാകുലനായ അച്ഛന്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കുകയും ഉപഭോക്തൃ ഫോറത്തില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഈ അശ്രദ്ധ ഒരാളുടെ ജീവന്‍ പോലും നഷ്ടപ്പെടുത്തുമായിരുന്നു, അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.