ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്, പവർക്കട്ട് പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ

ഞായര്‍, 10 ഒക്‌ടോബര്‍ 2021 (18:15 IST)
കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയാണ് കൽക്കരിയുടെ ആഭ്യന്തര ഉത്‌പാദനത്തെ സാരമായി ബാധിച്ചത്. വൈദ്യുത പ്രതിസന്ധിയെ തുടർന്ന് ഡൽഹിയിൽ ബ്ലാക്ക്ഔട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
 
ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വൈദ്യുതി താപ നിലയങ്ങളാണ്. കൽക്കരിയിൽ നിന്നുമുള്ള ഊർജത്തിൽ നിന്നാണ് ഇവ പ്രവർത്തിക്കുന്നത്. കൽക്കരി വിതരണം നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വൈദ്യുത പ്രതിസന്ധിയെ തുടർന്ന് പഞ്ചാബ്, രാജസ്ഥാൻ,യുപി എന്നീ സംസ്ഥാനങ്ങളിൽ പ്വർക്കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിലവിൽ വൈദ്യുതി മുടങ്ങിയിട്ടില്ലെങ്കിലും ഉടൻ മുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍