കള്ളപ്പണം 120ലക്ഷം കോടി രൂപ! പുതിയ കണക്കുമായി സുബ്രഹ്മണ്യ സ്വാമി
തിങ്കള്‍, 10 നവംബര്‍ 2014 (17:21 IST)
അധികാരത്തിലെത്തിയാല്‍ 100 ദിനങ്ങള്‍ക്കൊണ്ട് വിദേശത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബിജെപി ഇപ്പോള്‍ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ഒരുവര്‍ഷം വേണ്ടിവരുമെന്നാണ് പറയുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പുതിയ സമയ പരിധിയുമായി രംഗത്ത് വന്നിരിക്കുന്നത്.
പത്ത് ലക്ഷം അക്കൗണ്ടുകളിലായി 120 ലക്ഷം കോടി രൂപയാണത്രെ വിദേശത്തെ ബാങ്കുകളിലുള്ളത്. ഒന്നും രണ്ടുമല്ല, 70 രാജ്യങ്ങളിലായാണ് ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പടര്‍ന്ന് പന്തലിച്ചു കിടക്കുന്നത് അതിനാല്‍ ഒരു വര്‍ഷം കൊണ്ട് കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലത്തിക്കാമെന്നാണ് പ്രതീക്ഷ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വളരെ നേരത്തെയാണിത് - സുബ്രഹ്മണ്യന്‍ സ്വാമി ഭുവനേശ്വറില്‍ പറഞ്ഞു.
കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം അനാവശ്യമായി സമയമെടുക്കുന്നില്ല. കേന്ദ്രത്തിന് കുറച്ച് സാവകാശം വേണം. കാരണം 70 രാജ്യങ്ങളിലായി ഇന്ത്യക്കാരുടെ കള്ളപ്പണം വ്യാപിച്ചുകിടക്കുകയാണ്. 10 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 120 ലക്ഷം കോടി രൂപ വരും ആകെ തുക. നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്ത് സ്വന്തമാക്കിയതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതായി സ്വാമി പറഞ്ഞു.